ആലപ്പുഴ : പീഡനങ്ങൾ നടത്തിയും ആനുകൂല്യങ്ങൾ തടഞ്ഞുവച്ചും കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളുടെ ജീവനും ജീവിതവും ഇടതു സർക്കാർ തകർക്കുകയാണെന്ന് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി പറഞ്ഞു. പൂച്ചാക്കലിൽ നിലാവ് എന്ന പെൺകുട്ടിയെ പൊതു റോഡിൽ സി.പി.എം പ്രവർത്തകന്റെ നേതൃത്വത്തിൽ നടത്തിയ ആൾക്കൂട്ട മർദ്ദനത്തിൽ മുഴുവൻ കുറ്റക്കാർക്കെതിരെയും പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് , ജില്ലാ പൊലീസ് സൂപ്രണ്ട് ആസ്ഥാനത്തേക്ക് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ബിദു രാഘവൻ അദ്ധൃക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രവിപുരത്ത് രവീന്ദ്രൻ, വി.ശശി, മധു ജനാർദ്ദനൻ, ടി.എ.സുബ്രഹ്‌മണ്യൻ, പി.കെ.സുശീലൻ, കെ.സുരേഷ് കുമാർ, എ.സി.ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വസന്ത ഗോപാലകൃഷ്ണൻ, പി.കെ.അച്ചുതൻ, എം.ദിവാകരൻ, വി.കെ.വിശ്വനാഥൻ, എം.വി.ആണ്ടപ്പൻ, ആർ.ബാലൻ, പി.രാധാകൃഷ്ണൻ, രാമചന്ദ്രൻ, ജയനാഥ് വയലാർ, രാജീവ് വയലാർ, പി.വി.വിജയൻ, പമ്മ രഘുനാഥ്, ബ്ലോക്ക് പ്രസിഡന്റുമാരായ സി. പ്രസന്നകുമാരി, പി.ആർ. വിശ്വംഭരൻ, സദാനന്ദൻ, വി.യശോധരൻ, എം.ജി. കാർത്തികേയൻ, റാം കിഷോർ, രമേശ് കുമാർ, മോഹനൻ കാട്ടൂർ, കൃഷ്ണൻ കുട്ടി, രഘുവരൻ, ശ്രീകുമാർ, മധു ചെറുതന, ആനന്ദൻ, മോഹനൻ, മധു, സോമൻ, സുധാമണി, കൃഷ്ണമ്മ, രാജൻ തുടങ്ങിയവർ സംസാരിച്ചു.