ചേർത്തല: താക്കോൽ ദ്വാരശസ്ത്രക്രിയയിലൂടെ യുവതിയുടെ പിത്താശയത്തിലെ കല്ല് വിജയകരമായി നീക്കി ചേർത്തല താലൂക്കാശുപത്രിയിലെ ഡോക്ടർമാർ. ആദ്യമായാണ് ഇത്തരത്തിൽ സങ്കീർണമായ ശസ്ത്രക്രിയ ആശുപത്രിയിൽ നടക്കുന്നത്. വണ്ടാനം സ്വദേശിയായ 26 കാരിക്കാണ് ശസ്ത്രക്രിയ നടന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിലെ ഡോ.ശ്രീകാന്തിന്റെ മേൽനോട്ടത്തിൽ നടന്ന ശസ്ത്രക്രിയക്ക് ഡോ.മുഹമ്മദ് മുനീർ,ഡോ.അമ്പിളി,ഡോ.രാജീവ്,ഡോ.നിർമ്മൽ രാജ് എന്നിവരും സീനിയർ നഴ്സിംഗ് ഓഫീസർ പി.എ.ശ്രീവിദ്യയും ടെകിനീഷ്യൻ സംഘവും നേതൃത്വം നൽകി.