ph

കായംകുളം : കായംകുളം-മൂന്നാർ സർവീസ് ഡ്യൂട്ടിക്കിടയിൽ ആലുവ,​ മൂന്നാർ ടൗൺ സ്റ്റാൻഡുകളിൽ സ്ഥലപ്പേര് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ് ബസിലേക്ക് യാത്രക്കാരെ കയറ്റുന്ന

ഡ്രൈവർ ജയ്‌സൺ താരമായി. യാത്രക്കാരിലൊരാൾ സമൂഹമാദ്ധ്യത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ,​ കായംകുളം കെ.എസ്.ആർ.ടി.സിയുടെ പേജിലും പങ്കുവച്ചതോടെ സംഭവം വൈറലായി. ഇത് കാണാനിടയായ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ജയ്സണെയും കായംകുളം ഡിപ്പോയേയും തന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിൽ അഭിനന്ദിച്ചതോടെ കാര്യങ്ങൾ വേറെ ലെവലായി.

മന്ത്രിയുടെ ഫേസ്‍ബുക്ക് പേജിൽ നിന്ന്

താൻ ഡ്യൂട്ടി ചെയ്യുന്ന ഷെഡ്യൂളിന് പരമാവധി കളക്ഷൻ വേണം എന്ന് എല്ലാ ജീവനക്കാരും ആഗ്രഹിക്കാറുണ്ട്. അതിന് വേണ്ടി അങ്ങേയറ്റം പരിശ്രമിക്കുന്ന ജീവനക്കാരിൽ ഒരാൾ. ഇതുപോലെയുള്ള ഒരാൾ മതി ഒരു സർവ്വീസിന്റെയും ഡിപ്പോയുടെയും തലവര മാറ്റാൻ. വരുമാനം കുറവായ സർവീസ് റീഷെഡ്യൂൾ ചെയ്ത് നൽകിയപ്പോൾ എങ്ങനെ സൂപ്പർഹിറ്റ് ആയി എന്ന് ചോദിച്ചാൽ ഇതാണ് ഉത്തരം. ആലുവയിൽ ട്രെയിൻ വരുന്ന സമയം നോക്കി ഓടിയെത്തി പരമാവധി യാത്രക്കാരെ വണ്ടിയിലേക്ക് വിളിച്ചു കയറ്റുന്ന കായംകുളത്തിന്റെ മൂന്നാർ സർവ്വീസിന്റെ സാരഥി.