മാന്നാർ: കുട്ടംപേരൂർ പതിനൊന്നാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ചന്ദ്രകുമാർ.എസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്(ഓഡിറ്റ്), ചെങ്ങന്നൂർ അസി.ഡയറക്ടർ ശ്രീജിത്തിന് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. അലിൻഡ് സ്വിച്ച് ഗിയർ എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ഭാരവാഹികളാണ് പത്രികാ സമർപ്പണത്തിന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരി മാന്നാർ അബ്ദുൾ ലത്തീഫ്, കെ.പി.സി.സി മെമ്പർ രാധേഷ് കണ്ണന്നൂർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തോമസ് ചാക്കോ, സണ്ണി കോവിലകം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സുജിത്ത് ശ്രീരംഗം, മധു പുഴയോരം, ഹരി കുട്ടമ്പേരൂർ, അജിത്ത് പഴവൂർ, റ്റി.കെ ഷാജഹാൻ, റ്റി.എസ് ഷഫീക്ക്, വത്സലാ ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, ചിത്ര എം.നായർ, സജി മെഹ്ബൂബ്, പ്രദീപ് ശാന്തിസദൻ, കെ.സി പുഷ്പലത, അജിത്ത് ആർ.പിള്ള എന്നിവരോടോപ്പമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചത്.