nayar-samajam-school

മാന്നാർ: കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിനായി മാന്നാർ നായർസമാജം അക്ഷര ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളിൽ ആവിഷ്ക്കാര മ്യൂസിക് അക്കാഡമിയുടെ നേതൃത്വത്തിലുള്ള കലാപഠന ക്ലാസുകൾക്ക് തുടക്കമായി. സിനിമാതാരം കവിരാജ് ഉദ്ഘാടനം ചെയ്തു. നായർസമാജം സ്കൂൾസ് മാനേജർ കെ.ആർ.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നായർസമാജം സ്കൂൾസ് പ്രസിഡന്റ് കെ.ജിവിശ്വനാഥൻനായർ മുഖ്യസന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ജ്യോതി എൻ.ആർ, ജനറൽ കമ്മിറ്റിയംഗം പി.എം.ഭാമകൃഷ്ണപിള്ള, പി.ടി.എ പ്രസിഡന്റ് അജയകുമാർ, സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ അലക്സാണ്ടർ പി.ജോർജ്ജ്, സംഗീതാദ്ധ്യാപകനായ തുളസികതിർ ജയകൃഷ്ണ, വയിലിനിസ്റ്റ് ശ്രീനാഥ് ആറന്മുള, തബലിസ്റ്റ് പ്രേംലാൽ മാവേലിക്കര, കളരി ഗുരുക്കൾ രാജേഷ് പെണ്ണുക്കര, ആവിഷ്ക്കാര മ്യൂസിക് അക്കാഡമി ഡയറക്ടർ സുന്ദരേശൻപിള്ള ഉദയനാപുരം എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോതി എൻ.ആർ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി അർച്ചനരാജ് നന്ദിയും പറഞ്ഞു.