ഹരിപ്പാട് : മഹാകവി കുമാരനാശൻ സ്മാരക ജലോത്സവ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന 46-ാംമത് ജലോത്സവം സെപ്തംബർ 23ന് ഉച്ചക്ക് 3 ന് പല്ലനയാറ്റിൽ നടക്കും. ചുണ്ടൻ വള്ളങ്ങളും തെക്കൻ വള്ളങ്ങളും ഉൾപ്പടെ മുപ്പതിൽപ്പരം കളി വള്ളങ്ങൾ പങ്കെടുക്കും. ജലോത്സവ സമിതി ഭാരവാഹികളായി യു.ദിലീപ് (പ്രസിഡന്റ്‌), സുജിത്ത്. സി. കുമാരപുരം (വൈസ് പ്രസിഡന്റ്‌ ),എസ്.ഉദയനൻ (സെക്രട്ടറി),വി.വിൻസെന്റ് (ജോയിന്റ് സെക്രട്ടറി),എ. കെ ബൈജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.