ആലപ്പുഴ :വടക്കനാര്യാട് ഗുരുദേവ ധരണി ക്ഷേത്രയോഗം 13-ാമത് ഗുരുപ്രതിഷ്ഠാ മഹോത്സവും ഹോമമന്ത്രത്തിന്റെ ശതാബ്ദിയാഘോഷവും ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിക്കലും നടന്നു. ഗുരുദേവവിഗ്രഹ ദാതാവ് എൻ.സി.ലാൽ ഉദ്ഘാടനം ചെയ്തു. ഗുരുദേവ പ്രചരണ സഭ ജില്ലാ സെക്രട്ടറി എം. ഡി.സലീം മുഖ്യപ്രഭാഷണം നടത്തി. സംഘം പ്രസിഡന്റ് ഷീല രാജു അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ഗോമതി പുഷ്പാംഗദൻ സ്വാഗതം പറഞ്ഞു.പി. ഹരികുമാർ ദേശികൻതറ, ആർ. സുധാകരൻ, ജി.മുരളി, പി. സുന്ദരേശൻ, പി.ആർ. ചന്ദ്രദാസ്, ആർ.റജി, കെ. എൻ. സോമനാഥൻ എന്നിവർ പങ്കെടുത്തു. .