s

തുറവൂർ: സേവാഭാരതി തുറവൂർ യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു.ആർ.എസ്.എസ് ഖണ്ഡ് കാര്യവാഹ് കെ.ഗിരീഷ്, സേവാഭാരതി സംഘടനാ സെക്രട്ടറി എസ്. ജയകൃഷ്ണൻ, ഐ.ടി കോ- ഓർഡിനേറ്റർ ടി.ആർ.രതീഷ് കുമാർ, പി.എം.മനോജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.ജി. രാമകുമാർ (പ്രസിഡൻറ്), കെ.എസ്.രാജലക്ഷ്മി, ബി. അജിത്ത് കുമാർ (വൈസ് പ്രസിഡൻ്റുമാർ), ആർ.റാം മോഹൻ (സെക്രട്ടറി), ടി.പി. അജിമോൻ, വി.പി.സുജി (ജോയിൻറ് സെക്രട്ടറിമാർ), ടി.ആർ.പ്രവീൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.