ആലപ്പുഴ: കുപ്പപ്പുറം ഗവ. ഹൈസ്കൂളിൽ യു.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഇന്ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.