ghj

ഹരിപ്പാട്: മുനിസിപ്പൽ ഭരണ നേതൃത്വത്തിന്റെ ജനവിരുദ്ധ നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ, ഹരിപ്പാട് മുനിസിപ്പാറ്റിയിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. കച്ചേരി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മുനിസിപ്പൽ ഓഫീസിനു മുന്നിൽ സമാപിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം എം .സത്യപാലൻ അദ്ധ്യക്ഷനായി. സി.പി.എം ഹരിപ്പാട് ഏരിയ സെക്രട്ടറി സി.പ്രസാദ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം സി. ശ്രീകുമാർ ഉണ്ണിത്താൻ , മുനിസിപ്പൽ സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് എസ്.കൃഷ്ണകുമാർ ,അഡ്വ.ടി.എസ് .താഹ , എം. തങ്കച്ചൻ , ആർ.ഗോപി, രുഗ്മിണി രാജു , കെമോഹനൻ , സി.രത്ന കുമാർ, അഡ്വ.എം.എം .അനസലി , എസ് .സുരേഷ് കുമാർ , സിന്ധു മോഹനൻ ,കൗൺസിലർമാരായ എസ് .രാധാമണി അമ്മ , അനസ് നസീം ,രാജേഷ്, ബിജു മോഹനൻ, സുജ , സജിനി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.