1

കുട്ടനാട് : കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ വിദേശമലയാളിക്ക് നൂതന മത്സ്യകൃഷിയിൽ അഭിമാന നേട്ടം. തലവടി 9ാം വാർഡ് മുപ്പരത്തിൽ വീട്ടിൽ അലക്സ് മാത്യുവാണ് സംസ്ഥാനത്തെ നൂതന മത്സ്യകർഷകനുള്ള രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.2019 ഡിസംബറിൽ നാട്ടിലെത്തിയ അലക്സ് മാത്യു ആദ്യം ജൈവ പച്ചക്കറി കൃഷിയിലേക്കും പിന്നീട് മത്സ്യകൃഷിയിലേക്കും തിരിയുകയായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ വൻ വിജയമായി മാറിയ മത്സ്യകൃഷി തുടർന്ന് വ്യവാസായിക അടിസ്ഥാനത്തിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യ തലവടി പഞ്ചായത്ത് അംഗം സുജ സ്റ്റീഫൻ. സെഫ്യൻ ആൻ അലക്സ് ഏകമകളാണ്.