ചേർത്തല: തണ്ണീർമുക്കം കരിക്കാട് പനയിട ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 17 മുതൽ 23വരെ നടക്കും.17ന് രാവിലെ 8ന് അഖണ്ഡനാമജപം,8.30ന് ക്ഷേത്രം പ്രസിഡന്റ് ടി.ആർ.പ്രസാദ് ദീപപ്രകാശനം നടത്തും.തുടർന്ന് വിഗ്രഹ പ്രതിഷ്ഠ,ആചാര്യവരണം,ഡോ.എസ്.ദിലീപ്കുമാർ ഗ്രന്ഥസമർപ്പണം.ഗോപകുമാറാണ് യജ്ഞാചാര്യൻ.19ന് ശ്രീകൃഷ്ണാവതാരം ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്.21ന് രുക്മിണിസ്വയംവരം,രാവിലെ 10ന് സ്വയംവരഘോഷയാത്ര, 11.30ന് സ്വയംവരം,വൈകിട്ട് 5ന് സർവൈശ്വര്യപൂജ,23ന് ഭഗവാന്റെ സ്വധാമപ്രാപ്തി,അവഭൃഥസ്നാന ഘോഷയാത്ര.