പുളിങ്കുന്ന്: ചങ്ങനാശേരി അതിരൂപതയിലെ വൈദികൻ പുളിങ്കുന്ന് വലിയവീട്ടിൽ ഫാ. ജോർജ് വലിയവീട്ടിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളിസെമിത്തേരിയിൽ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുംതോട്ടത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. തുരുത്തി, തത്തംപള്ളി, പൂവം, ആർപ്പൂക്കര, കൈനകരി തുടങ്ങിയ പള്ളികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഓസ്ട്രിയ, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലായി 35 വർഷം സേവനം ചെയ്തു. കഴിഞ്ഞ 11 വർഷമായി എറണാകുളത്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു