ചേർത്തല : കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി പ്രവീൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി.ആന്റണി അദ്ധ്യക്ഷത വഹിച്ചു. എസ് ശരത്,ഐസക്ക് മാടവന, ജയലക്ഷ്മി അനിൽകുമാർ,അഡ്വ.സി.വി.തോമസ് ആർ.ശശിധരൻ,സജി കുര്യാക്കോസ്,അഡ്വ.സി.ഡി.ശങ്കർ,അഡ്വ.പി.ഉണ്ണികൃഷ്ണൻ, ബി.ഭാസി,ഉഷ സദാനന്ദൻ,എസ്.ശിവമോഹൻ,സുരേഷ്ബാബു,ടി.ഡി.രാജൻ,വി. വിനിഷ് എന്നിവർ സംസാരിച്ചു.