കായംകുളം: കായംകുളത്ത് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം ജില്ലാ അസി.പ്രിസൺ ഓഫീസർ കരുനാഗപ്പള്ളി തഴവ കരുപ്പോലിത്തറയിൽ ജെ.പ്രദീപ് (38) ആണ് മരിച്ചത്.
കുറ്റിത്തെരുവ് - മാവേലിക്കര റോഡിൽ വളഞ്ഞനടക്കാവിന് സമീപം ഇന്നലെ രാത്രി എത്ത് മണിയോടെയായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാർ കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാവേലിക്കരയിലുള്ള സഹപ്രവർത്തകനെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.
കായംകുളം പൊലീസ് കേസെടുത്തു.