കായംകുളം: പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശാസ്താവിന് ഒരു കുട്ടിക്കൊമ്പൻ പദ്ധതിയുടെ ഭാഗമായി വാങ്ങുവാൻ പോകുന്ന ആനയ്ക്ക് വേണ്ടിയുള്ള ആനത്തറിയുടെ ശിലാസ്ഥാപനം ഇന്ന് രാവിലെ 9 ന് കഴിഞ്ഞ് ദേവസ്വം പ്രസിഡന്റ് ഡി.അയ്യപ്പൻ നിർവഹിക്കും.
ദേവസ്വം സെക്രട്ടറി സുരേഷ് രാമനാമഠം, ദേവസ്വം ട്രഷറർ ജയചന്ദ്രൻപിള്ള, വൈസ് പ്രസിഡന്റ് കെ.ബാബു ജോ.സെക്രട്ടറി രാമകൃഷ്ണ ക്കുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും.