ആലപ്പുഴ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജനകീയ എൻജിനീയറായിരുന്ന ബിജു ബാലകൃഷ്ണനെ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ നാളെ അനുസ്മരിക്കും. രാവിലെ 10.30ന് ആലപ്പുഴ റോയൽ പാർക്ക് ഹോട്ടലിൽ അനുസ്മരണ സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുരളി തുമ്മാരകുടി അനുസ്മരണ പ്രഭാഷണം നിർവഹിക്കും. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ചെയർമാൻ കെ.സജീവൻ, നിഷ ആൻ ജേക്കബ് എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ കെ.എ.ബാബു, ബിജു ബാലകൃഷ്ണന്റെ ഭാര്യ ഗൗരി കാർത്തിക, എസ്.നിതിൻ എന്നിവർ പങ്കെടുത്തു.