gsd

മുഹമ്മ: പൂജാ സ്റ്റോറിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.കേരള ബാങ്കിൽ നിന്ന് ലോണെടുത്ത് ഓണ വിപണി ലക്ഷ്യം വച്ച് വാങ്ങി സൂക്ഷിച്ചിരുന്ന സാധനങ്ങൾ പൂർണമായും കത്തി നശിച്ചു.ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. കടയിലെ സെയിൽസ് മാൻ ചായ കുടിക്കാൻ പോയ സമയത്താണ് കടയിൽ തീപിടിച്ചത് .ചേർത്തല നിന്ന് രണ്ടും ആലപ്പുഴയിൽ നിന്ന് ഒന്നും അഗ്നി രക്ഷാ യൂണിറ്റും എത്തിയാണ് തീ അണച്ചത്.പൂജാ സാമഗ്രികളും തുണികളും സ്റ്റേഷനറി സാധനങ്ങളും മൺപാത്രങ്ങളും അടക്കം എല്ലാ നശിച്ചു.കൂടാതെ ഫ്രിഡ്ജ്, അലമാര,മേശ എന്നിവയും മേശയിൽ സൂക്ഷിച്ചിരുന്നു 15000 രൂപയും അഗ്നിയ്ക്ക് ഇരയായി. 4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

മണ്ണഞ്ചേരി കാവുങ്കൽ ദേവീക്ഷേത്രത്തിനു വടക്ക് വശം പാടകശ്ശേരി എൻ.സുധീഷിന്റെ വീടിനോട് ചേർന്ന അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് തീ പിടുത്ത മുണ്ടായത്.

മുഹമ്മ 14 വാർഡ് ചാരമംഗലം മഠത്തിൽ പടിഞ്ഞാറ് സുനിലിന്റേതാണ് കട.ഈ കടയുടെ തെക്കേ മുറിയിൽ പ്രവർത്തിക്കുന്ന അമേയ ടെക്സ്റ്റൈൽ ആൻഡ് സ്റ്റിച്ചിംഗ് സെന്ററിലെ തയ്യൽ മെഷീനും തുണിത്തരങ്ങളും എല്ലാ മാറ്റിയതിനാൽ വൻ നഷ്ടം ഒഴിവായി.