ഹരിപ്പാട് : നിരവധി ക്ഷേമ പ്രവർത്തനങ്ങളും യുവ പരിശീലന പദ്ധതികളുമായി മണ്ണാറശാല റോട്ടറി ക്ളബ് ഈ വർഷത്തെ പ്രവർത്തനം തുടങ്ങുന്നു. മണ്ണാറശാല റോട്ടറി ക്ളബിന പുതിയ പ്രസിഡന്റായി പി.ജി.ഗോപകുമാർ 14ന് രാത്രി 7.30 ന് ഡാണാപ്പടി ചോയിസ് പ്ലാസയിൽ വച്ച് ചുമതലയേൽക്കും. യോഗം റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ നോമിനി കൃഷ്ണൻ ജി.നായർ ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഗസ്റ്റ് ഒഫ് ഓണറായി പങ്കെടുക്കും 'ഉയരെ' പദ്ധതിയുടെ ഭാഗമായി കുടുബശ്രീ സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് പാചകപരിശീലനം, തയ്യൽ ക്ലാസുകൾ തുടങ്ങിയവ നടത്തും. ഈ പദ്ധതി ഹരിപ്പാട് നഗരസഭ കൗൺസിലർ ബൃന്ദ ഉദ്ഘാടനം ചെയ്തു. ഏഴോളം സർവീസ് പ്രോജക്ടുകൾ ക്ളബ് നേരിട്ട് നടത്തി വരുന്നു. "ജനനി " എന്ന പേരിൽ ഗർഭിണികൾക്ക് പോഷകാഹാരം നൽകുക, "ജാഗ്രത" എന്ന പേരിൽ കുട്ടികളേയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി ബോധവത്ക്കരണ പരിപാടി, കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ വനിതകൾക്കായി "ക്രിക്കറ്റ് " എന്ന പരിപാടി, ബിസിനസ് ചെയ്യുന്നവരെ സഹായിക്കാനായി " സ്പാർക്കിൾ, ഇൻസ്പയർ ആൻഡ് ഇഗ്നൈററ് " എന്ന പദ്ധതിയും ക്ളബ് നടത്തുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി.ജി.ഗോപകുമാർ, സെക്രട്ടറി സോണി എ.സാമുവൽ, ട്രഷറർ ജിതേഷ്, എ.ജി സുരേഷ് ഭവാനി, പി.എ.ജി ആൻഡ് ട്രെയിനർ ബി.രവികുമാർ, മുൻ പ്രസിഡന്റുമാരായ അഖിൽ, ബിനു തുടങ്ങിയവർ പങ്കെടുത്തു.