ഹരിപ്പാട്: ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ജീവനക്കാർക്ക് കൗണ്ടിംഗ് കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും വേതനം നൽകാത്തതിൽ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ യോഗത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വേണു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജിമോൻ പൂത്തറ, കെ.ഭരതൻ,പി. എസ്.സുനിൽ, അഭയകുമാർ, പി.എസ്.അസേർ, ജോസ് എബ്രഹാം, അഞ്ചു ജഗദീഷ്, തോമസ് ചാക്കോ, കെ.ജി. രാധാകൃഷ്ണൻ കെ.ടി.സാരഥി,കെ.ജി. മധു, ജോസ് കൈനഗിരി, പ്രസാദ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.