കായംകുളം: ട്രാവൻകൂർ പ്രവാസി ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കായംകുളം ശാഖയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് കോളേജ് ജംഗ്ഷനിലുള്ള പി.എ .ഹാരീസ് സ്മാരക മന്ദിരത്തിൽ നടക്കും. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

യ. പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നോർക്ക വെൽഫെയർ ബോർഡ് ചെയർമാൻ കെ.വി.അബ്ദുൽ ഖാദർ,പി.ശ്രീരാമകൃഷ്ണൻ,നഗരസഭ ചെയർപേഴ്സൺ പി.ശശികല തുടങ്ങിയവർ സംസാരിക്കും.

ട്രാവൻകൂർ പ്രവാസി ഡെവലപ്പ്മെന്റ് കോ -ഓപറേറ്റീവ് സൊസൈറ്റി തിരുവനന്തപുരം തമ്പാനൂർ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ചു. മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പ് വരുത്തുന്നതിനായി കേരള സർക്കാർ നോർക്ക റൂട്ട്സ് മുഖാന്തിരം ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേർഡ് എമിഗ്രൻസ്.ഈ പദ്ധതി വഴി അനേകം പ്രവാസികൾക്ക് പുത്തൻ സംരംഭങ്ങൾ ആരംഭിക്കുവാൻ സബ്സിഡി വായ്പ നൽകുവാനും സംഘത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ നോർക്ക റൂട്ട്സും നോർക്ക വെൽഫെയർ ബോർഡും പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമായി നടപ്പിലാക്കുന്ന എല്ലാ സേവനങ്ങളും സംഘത്തിന്റെ ശാഖകളിൽ പ്രത്യേകം സജ്ജീകരിച്ച പ്രവാസി ഹെൽപ്പ് ഡെസ്ക് മുഖാന്തിരം ലഭ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രസിഡന്റ്കെ സജീവ് തൈക്കാട്, സെക്രട്ടറി രേണി വിജയൻ, സംഘാടക സമിതി കൺവീനർ സഫീർ പി.ഹാരിസ്, പ്രവാസി സംഘം പ്രസിഡന്റ് സാബു വാസുദേവൻ, സൊസൈറ്റി ഇൻ ചാർജ് എ.വി.അമൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.