തുറവൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അരൂർ ബ്ലോക്ക് കമ്മിറ്റി തുറവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. മണി ഓർഡർ മുഖേന ലഭിച്ചുകൊണ്ടിരുന്ന സർവീസ് പെൻഷൻ മുടങ്ങിയത് തപാൽ വകുപ്പിന്റെ അനാസ്ഥ മൂലമാന്നെന്ന് ആരോപിച്ച് നടന്ന സമരം , അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി. മേഘനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ആർ. വിജയകുമാർ അദ്ധ്യക്ഷനായി. പി.രാമചന്ദ്രൻ നായർ, ബി.ജനാർദ്ദനൻ, ലിഷീന കാർത്തികേയൻ, കെ.ശശീന്ദ്രൻ, രാമചന്ദ്രൻ നായർ,സത്യപാൽ തുടങ്ങിയവർ സംസാരിച്ചു.