ആലപ്പുഴ : പക്ഷിപ്പനി വിദഗ്ദ്ധ സമിതി റിപ്പോർട്ട് കർഷക പ്രതിനിധികളുമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ (എ.കെ.പി.എഫ്) ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് മാസമായി പക്ഷിപ്പനി വ്യാപന ഭീതികാരണം കർഷകർ കോഴി വളർത്തലിൽ നിന്നും വിട്ടു നിൽക്കുകയാണ്. റിപ്പോർട്ട് നടപ്പാക്കുമ്പോൾ കർഷകരുടെ ഉപജീവനത്തെ ബാധിക്കാതിരിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധപുലർത്തണം. രോഗം തടയുന്നതിന്റെ ഭാഗമായി ദേശാടന പക്ഷി നിരീക്ഷണ കേന്ദ്രം സ്ഥാപിക്കണമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.താജുദീൻ, ജനറൽ സെക്രട്ടറി എസ്.കെ.നസീർ, ട്രഷറർ ആർ. രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.