s

ആലപ്പുഴ: വീരശൈവ വിഭാഗത്തിന് സർക്കാർ നിയമനങ്ങളിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കുക, പി.എസ്.സി, ദേവസ്വം ബോർ‌ഡ് നിയമനങ്ങളിൽ പ്രത്യേക സംവരണം അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് രണ്ടാം വാരം സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തുവാൻ അഖില കേരരള വീരശൈവ മഹാസഭാ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കുശലൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സാജൻ കളമശ്ശേരി, കെ.സുന്ദരം, സുബോധ്.ടി.ബി, ടി.വി.ശശികുമാർ, ജയകുമാർ, വി.ചന്ദ്രൻപിള്ള, ശശി തട്ടാരമ്പലം, ചന്ദ്രൻ പെരുമ്പാവൂർ, ഷിജി തുടങ്ങിയവർ സംസാരിച്ചു.