ഹരിപ്പാട്: രമേശ് ചെന്നിത്തല എം.എൽ.എ ഏർപെടുത്തുന്ന എം.എൽ .എ എക്സലൻസ് അവാർഡ് " മയൂഖം 2024' നാളെ രാവിലെ 10ന് നങ്ങ്യാർകുളങ്ങര ഭുവി കൺവെൻഷൻ സെന്ററിൽ നടക്കും .രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്. സോമനാഥ് മുഖ്യപ്രഭാഷണം നടത്തും. ചലചിത്ര താരങ്ങളായ സുചിത്ര നായർ, ആർദ്ര ബൈജു, സിവിൽ സർവീസ് ടോപ്പർ ഫാബി റഷീദ്, ചലചിത്ര നിർമ്മാതാവ് കൃഷ്ണൻ സേതുകുമാർ, സൈകോളജിക്കൽ കൗൺസിലർ ലക്ഷ്മി ഗിരീഷ് കുറുപ്പ് എന്നിവർ പങ്കെടുക്കും. ഹരിപ്പാട് നിയോജക മണലത്തിലെ എസ്.എസ്.എൽ.സി,പ്ലസ്ടു പരീഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ല്സ് നേടിയ കുട്ടികൾക്കാണ് അവാർഡ് നൽകുന്നതെന്ന് മയൂഖം കൺവീനർ എസ്. ദീപു അറിയിച്ചു.