jej

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 262-ാം നമ്പർ മഹാദേവികാട് ശാഖയിൽ വാർഷിക പൊതുയോഗവും അവാർഡ് ദാനവും സൗജന്യ നോട്ടുബുക്ക് വിതരണവും നടന്നു. എസ്.എസ്.എൽ.സി ,​പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ. ആർ രാജേഷ് ചന്ദ്രൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് കെ,​ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. കാർത്തികപ്പള്ളി യൂണിയൻ മേഖല കൺവീനർ ഡി.ഷിബു നോട്ട്ബുക്ക് വിതരണം ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം സെക്രട്ടറി എ.കെ പ്രദീപ്, വൈസ് പ്രസിഡന്റ് കെ .പ്രേമൻ തുടങ്ങിയവർ സംസാരിച്ചു.