അരൂർ : ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് അരൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി സന്ദേശം നൽകി. ഡോ.ദിലീപ് വിഷയം അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് കുന്നേൽ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് ഷിഹാബുദീൻ, എം.പി.ബിജു, അമ്പിളി ഷിബു, എലിസബത്ത് സേവ്യർ,സുമ ജയകുമാർ,കവിതാ ശരവണൻ ആശാ ഷീലൻ തുടങ്ങിയവർ സംസാരിച്ചു.