ambala


അമ്പലപ്പുഴ: പുന്നപ്ര മിൽമയിലെ സ്റ്റോറിൽ അഴിമതി നടന്നതായി പോസ്റ്റർ പ്രചാരണം. സ്റ്റോറിലെ ഒരു ജീവനക്കാരൻ 27 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ചാണ് പോസ്റ്റർ പ്രചാരണം നടക്കുന്നത്. പോസ്റ്ററിൽ സ്റ്റോർ ജീവനക്കാരന്റെ പേരെടുത്തുപറയുന്നുണ്ട്. ഇയാൾക്കെതിരെ വിജിലൻസ് അന്വക്ഷണം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. മിൽമ വളപ്പിനുള്ളിൽ തന്നെയാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്. ഇയാൾക്കെതിരെ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതായ ആരോപണവുമുണ്ട്. ഇതിനെതിരെ ശിക്ഷനടപടി സ്വീകരിക്കണമെന്ന ആവശ്യവും സൂചിപ്പിക്കുന്നുണ്ട്. സ്റ്റോർ ജീവനക്കാരനായ ഇദ്ദേഹത്തെ ഗുണനിലവാര വിഭാഗം മേധാവിയായി നിയമിച്ചിരിക്കുകയാണ്. നിലവിൽ ഗുണനിലവാര വിഭാഗം നല്ലനിലയിൽ പ്രവർത്തിച്ചുവരുമ്പോൾ അഴിമതി നടത്തിയയാളെ മേധാവിയായി നിയമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.