dasds

മുഹമ്മ : കൂട്ടുകാരനോടൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി. ഇന്നലെ രാവിലെ 9 ഓടെ പൊന്തുവള്ളക്കാരുടെ വലയിൽ കുടുങ്ങിയ മൃതദേഹം മത്സ്യത്തൊഴിലാളികൾ കരക്കെത്തിച്ചു.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് ശാസ്ത്രിമുക്കിനുസമീപം തയ്യിൽ വീട്ടിൽ സെബാസ്റ്റ്യന്റെ (വിനോദ്) മകൻ ഫ്രാൻസി​സ് സെബാസ്റ്റ്യൻ (17) ആണ് മരി​ച്ചത്. ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് കൂട്ടുകാരനൊപ്പം കടലി​ലി​റങ്ങി​യ ഫ്രാൻസി​സി​നെ കാണാതായത്. കൂട്ടുകാരൻ നീന്തി രക്ഷപ്പെട്ടിരുന്നു. ഫ്രാൻസി​സി​ന്റെ സംസ്കാരം ഇന്നലെ വൈകിട്ടോടെ പൊള്ളേത്തൈ തിരുഹൃദയ പള്ളിയിൽ നടന്നു. മാതാവ് : മാർഗരറ്റ് (ഷൈജ). സഹോദരി : നിദിയ സെബാസ്റ്റ്യൻ .