പൂച്ചാക്കൽ : പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനും, വാർത്തകളിൽ നിന്നും ലഭിക്കുന്ന അറിവുകൾ ചർച്ച ചെയ്യുന്നതിനും വേണ്ടി അരൂക്കുറ്റി ഗവ. യു.പി.സ്ക്കൂളിൽ തുടങ്ങിയ പദ്ധതി പ്രഥമാദ്ധ്യാപിക സി.എച്ച് റഹിയ ഉദ്ഘാടനം ചെയ്തു. ദിവസവും പത്രങ്ങളിൽ വരുന്ന വാർത്തകളിൽ നിന്നും ഒരു ചോദ്യം പ്രത്യേകം തയ്യാറാക്കിയ ബോർഡിൽ പ്രദർശിപ്പിക്കും. പത്ര വിജ്ഞാനപ്പെട്ടിയിൽ ശരിയുത്തരം എഴുതിയിടുന്ന കുട്ടിക്ക് സ്ക്കൂൾ അസംബ്ലിയിൽ സമ്മാനം നൽകും. ഒന്നിൽ കൂടുതൽ ശരിയുത്തരങ്ങൾ വന്നാൽ നറുക്കെടുത്ത് വിജയിയെ കണ്ടെത്തും. ആദ്യ ദിവസത്തെ വിജയിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിനി റൈഹാ ഫാത്തിമ സമ്മാനംഏറ്റുവാങ്ങി.