മുഹമ്മ : ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രം മെയിൻ സെന്റർ ഹെൻത്ത് ക്ലബിന്റെയും മുഹമ്മ കെ.ഇ കാർമ്മൽ സ്ക്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി പോസ്റ്റർരചനാ മത്സരം സംഘടിപ്പിച്ചു. മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സി.ജയന്തി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി.വിഷ്ണുവും കെ.ഇ കാർമ്മൽ പ്രിൻസിപ്പൽ ഫാ.സാംജി വടക്കേടവും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ്, ഹെൽത്ത് സൂപ്പർവൈസർ തോമസ് വർഗീസ്, സോണി, വിദ്യ എന്നിവർ പങ്കെടുത്തു.