manar-lions-club

മാന്നാർ: 2024-25 വർഷത്തെ മാന്നാർ ലയൺസ് ക്ലബിന്റെ പ്രവർത്തനങ്ങളുടെയും സേവന പദ്ധതികളുടെയും ഉദ്‌ഘാടനം ലയൺസ് വൈസ് ഗവർണർ വിന്നി ഫിലിപ്പ് നിർവ്വഹിച്ചു. പ്രസിഡന്റായി ഗീവർഗീസ് യോഹന്നാൻ, സെക്രട്ടറി ചാന്ദിനി ബൈജു, ട്രഷറർ അശോകൻ നായർ എന്നിവർ ചുമതലയേറ്റു. സ്കൂൾ വിദ്യർത്ഥിനികൾക്ക് സൈക്കിളുകൾ, പഠനോപകരണങ്ങൾ, വിദ്യാഭ്യാസ ധനസഹായം, വൃക്ഷത്തൈകൾ എന്നിവയുടെ വിതരണം നടത്തി. ചടങ്ങിൽ ലയൺസ് ഡിസ്ട്രിക് ഗവർണർ ആർ.വെങ്കിടാചലം, ക്യാബിനറ്റ് സെക്രട്ടറി വി.കെ.സജീവ്, ക്യാബിനറ്റ് ട്രഷറർ സുരേഷ് ജയിംസ്, ക്യാബിനറ്റ് അഡ്മിനിസ്ട്രേറ്റർ പി.സി ചാക്കോ എന്നിവർ സംസാരിച്ചു.