മാന്നാർ: വായന പക്ഷാചരണത്തിന്റെ ഭാഗമായി മാന്നാർ ഗവ.എൽ.പി സ്കൂളിൽ മാന്നാർ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മാതൃസംഗമവും അമ്മ വായന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. അമ്മമാരുടെ സാഹിത്യവാസന പരിപോഷിപ്പിക്കാനും വായന കുഞ്ഞുങ്ങളിലേക്ക് വ്യാപിപ്പിക്കാനും പ്രതിഭാധനരായ രക്ഷിതാക്കളെ കണ്ടെത്തി സ്കൂൾ പ്രവർത്തനങ്ങൾക്ക് ഉപയുക്തമാക്കാനും ഈ പദ്ധതി സഹായമാകും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി സത്യപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് മറിയാമ്മ.എസ്, മാന്നാർ ഗ്രന്ഥശാല സെക്രട്ടറി ശങ്കരനാരായണൻ, സ്കൂൾ സീനിയർ അദ്ധ്യാപിക ജ്യോതി ചന്ദ്രൻ, എൻ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. എസ്.എം.സി പ്രതിനിധികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
.