ഹരിപ്പാട്: കാട്ടിൽ മാർക്കറ്റ് സൗഹാർദ്ദോദയത്തിന്റെ ആഭിമുഖ്യത്തിൽ കിടപ്പു രോഗികളും 90 കഴിഞ്ഞവരുമായ വയോജനങ്ങളെ വീട്ടിലെത്തി പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിക്കുവാൻ പ്രവർത്തകയോഗം തീരുമാനിച്ചു. പ്രസിഡന്റ് റോവിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ദിലീപ് ശിവദാസൻ, പി.ബി.ശശികുമാർ, ഡി.ഉത്തമൻ, ഡി.ധനരാജൻ എന്നിവർ സംസാരിച്ചു.