ldf

മാന്നാർ: 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് മാന്നാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കുട്ടംപേരൂരിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ബുധനാഴ്ചയും എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ ഇന്നലെയുമാണ് പത്രികകൾ സമർപ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ സജു തോമസ് ഇന്നലെ രാവിലെ പതിനൊന്നിന് എൽ.ഡി.എഫ് നേതാക്കളോടും പ്രവർത്തകരോടുമൊപ്പം പ്രകടനമായി എത്തിയാണ് മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ പത്രിക നൽകി​യത്.

പ്രൊഫ.പി.ഡി.ശശിധരൻ, പി.എൻ ശെൽവരാജൻ, കുര്യൻ മാനാംപുറത്ത്, ഏരിയ കമ്മറ്റി അംഗങ്ങളായ,ബി.കെ പ്രസാദ്, സഞ്‍ജുഖാൻ, പ്രശാന്ത് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, സെലീന നൗഷാദ്, വി.ആർ ശിവപ്രസാദ്, ശാലിനി രഘുനാഥ്, സി.സുധാകൻ, മണി കയ്യത്ര, എം.എൻ രവീന്ദ്രൻപിള്ള, സുനിൽ ശ്രദ്ധേയം തുടങ്ങിയവർ പങ്കെടുത്തു.

എൻ.ഡി.എ സ്ഥാനാർതഥി ബി.ജെ.പിയിലെ ശ്രീക്കുട്ടൻ.എൻ ഇന്നലെ ഉച്ചക്ക് ഒരു മണിക്കാണ് പത്രിക സമർപ്പിച്ചത്. ബി.ജെ.പി നേതാക്കളായസതീഷ് കൃഷ്ണൻ, ശാന്തിനീ ബാലകൃഷ്ണൻ, ശ്രീജ പദ്മകുമാർ, സജീഷ് തെക്കേടം, ബിനുരാജ്, കലാധരൻ കൈലാസം, ശിവകുമാർ, ബിന്ദു ശ്രീകുമാർ, സന്തോഷ്‌ എണ്ണക്കാട്, പാർവതി രാജീവ്‌, ഉദയകുമാർ, മിഥുൻ കൃഷ്ണൻ, രാജീവ്‌ ശ്രീരാധേയം, അശ്വനി സുരേഷ്, ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 15 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ജൂലായ് 31ന് നടക്കും.