മുഹമ്മ : സമൂഹത്തിന് നന്മ ചെയ്യുന്നവരായി ജീവിക്കാൻ എല്ലാവർക്കും കഴിയണമെന്ന് വയലാർ ശരത്ചന്ദ്രവർമ്മ പറഞ്ഞു. മുഹമ്മ മദർ തെരേസാ ഹൈ സ്കൂളിന്റെ മെരിറ്റ് ഈവനിംഗ് സെറിമണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം വയലാർ ശരത്ചന്ദ്രവർമ്മയും റവ.ഡോ.ജയിംസ് മുല്ലശേരിയും ചേർന്ന് നിർവഹിച്ചു. ഫാ.പോൾ തുണ്ടുപറമ്പിൽ , ഡോ.സാംജി വടക്കേടം, ഫാ.ജോസഫ് കുറുപ്പശേരി, ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറ ,ഫാ.സനീഷ് മാവേലിൽ , ഡോ..ഷാജി ജോൺ എനക്കാട്ട് എന്നിവർ പ്രസംഗിച്ചു.