മാന്നാർ : ബൈക്കപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുട്ടമ്പേരൂർ മാടമ്പിൽ കൊച്ചുവീട്ടിൽ കിഴക്കേതിൽ (രാജ് ഭവൻ) രാജേഷ് കുമാറിന്റെ മകൻ പൃഥ്വിരാജ് (22) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 7.30ന് സുഹൃത്തിനൊപ്പം യാത്രചെയ്യവേ ചെന്നിത്തല വാഴക്കൂട്ടം കടവിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇരുവരെയും ഉടൻ തന്നെ മാവേലിക്കര ഗവ.ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ബൈക്ക് ഓടിച്ചിരുന്ന കുരട്ടിക്കാട് കൊച്ചുകടമ്പാട്ടു വിളയിൽ അജിത്തിന്റെ മകൻ പ്രജിത് പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 11.30നാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു. മാതാവ് : രാജി രാജേഷ്, സഹോദരൻ : രാംരാജ്