പൂച്ചാക്കൽ: പാണാവളളിയുടെ വിവിധ പ്രദേശങ്ങളിൽ വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം പോകുന്നത് പതിവാകുന്നു. ഇതിനകം ആറ് വാഹനങ്ങളിൽ നിന്ന് ബാറ്ററി അടിച്ചു മാറ്റിയിട്ടുണ്ട്. പാണാവള്ളി അന്നപൂർണേശ്വരി ക്ഷേത്ര കവാടത്തിലുള്ള പ്രദീപിന്റെ ഓട്ടോയിലെ ബാറ്ററി കഴിഞ്ഞ ദിവസം രാത്രി മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. മോഷ്ടാക്കളെ എത്രയും വേഗം കണ്ടുപിടിക്കണെമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ പൊലീസിൽ പരാതി നൽകി.