അമ്പലപ്പുഴ : ചേർത്തല തൈക്കാട്ടുശ്ശേരിയിൽ മർദ്ദനമേറ്റ ദളിത് യുവതിക്ക് നിയമ സഹായം ഉറപ്പാക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി. മർദനത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചേർത്തല തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാം വാർഡ് അഞ്ചു പുരക്കൽ നിലാവിനെ(19) ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ബി.ബിന്ദു ഭായി, വിക്ടിം ക്രൈം സെന്റർ അംഗം അഡ്വ.സിനു, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ലീഗൽ അസിസ്റ്റന്റ് അഡ്വ: നിഖിത എന്നിവർ സന്ദർശിച്ചു.