congres-pratishedam

മാന്നാർ: കുളഞ്ഞിക്കാരാഴ്മ വലിയകുളങ്ങരയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. പഞ്ചായത്തു പ്രസിഡന്റിന്റെ വാർഡു കൂടിയ ഈ പ്രദേശത്ത് മാസങ്ങളായി വെള്ളക്കെട്ടു കാരണം ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. നിരവധി തവണ പരാതി അറിയിച്ചങ്കിലും നടപടിയുണ്ടാകാത്ത സഹചര്യത്തിലാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. വാർഡ് പ്രസിഡന്റ് ശ്യാമപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡി.സി.സി സെക്രട്ടറി തോമസ് ചാക്കോ ഉദ്‌ഘാടനം ചെയ്തു. സുജിത്ത് ശ്രീരംഗം, ടി.കെ ഷാജഹാൻ, അജിത്ത് പഴവൂർ, മധുപുഴയോരം, ഹരികുട്ടംപേരൂർ, മത്തായി അനുരാഗ്, യോഹന്നാൻ സാമുവേൽ കുട്ടി, സന്തോഷ് ഇരമത്തൂർ, രാമചന്ദ്രൻ,തോമസ് പി.എബ്രഹാം, മാത്യു കോശി, രാമവർമ്മ രാജ എന്നിവർ സംസാരിച്ചു.