അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ചക്കിട്ടപറമ്പ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടക്കും. ഇന്ന് രാവിലെ 9 മുതൽ എൻ.എസ്.എസ് 1416-ാം നമ്പർ കരയോഗം ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ ഉദ്ഘാടനം ചെയ്യും.കെ.പി.വിക്രമൻ അദ്ധ്യക്ഷനാകും. ക്യാമ്പ് നേതൃത്വവും ബോധവത്ക്കരണവും പുന്നപ്ര വടക്ക് ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ടി.കെ.സിത്താര നിർവഹിക്കും.