s

ആലപ്പുഴ: നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി സ്‌കൂൾ, ആലപ്പുഴ ഗവ.മോഡൽ എച്ച്.എസ്.എൽ.പി. സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. മുൻമന്ത്രി ജി.സുധാകരന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്‌കൂൾ കെട്ടിടം നിർമ്മിച്ചത്. രാവിലെ 9.30നാണ് ഉദ്ഘാടനം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻഫണ്ടിൽ നിന്ന് 2.20 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ആലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എസ്.എൽ.പി. സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ11ന് നടക്കും.