ആലപ്പുഴ : നഗരസഭ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരപരിധിയിൽ ഈ വർഷം നടപ്പാക്കേണ്ട പ്രവർത്തന പദ്ധതിയ്ക്ക് അന്തിമ രൂപം നൽകുന്നതിനുള്ള നഗരസഭാതല ഏകദിന ശില്പശാല നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, ആർ.വിനിത, നസീർ പുന്നക്കൽ, കക്ഷി നേതാക്കളായ ഹരികൃഷ്ണൻ, പി.രതീഷ്, സലീം മുല്ലാത്ത്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ബിനു ജോൺ, ഇൻറേണൽ വിജിലൻസ് ഓഫീസർ ജോസഫ്, നഗരസഭ ഡെപ്യൂട്ടി സെക്രട്ടറി മാലിനി ആർ.കർത്ത, എൻജിനീയർ ഷിബു നാലപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.