daa

പൂച്ചാക്കൽ: കോൺഗ്രസ് പാണാവള്ളി സൗത്ത് നോർത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ഐ.സി.ഡി.എസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്. ശരത്ത് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ്‌ രതി നാരായണൻ, പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ എസ്. രാജേഷ്, ഷാനവാസ്‌, സി.പി. വിനോദ് കുമാർ, സീനാ പ്രദീപ് പവനൻ, സുധാകരൻ, എൻ.എം.ഷിഹാബ് , ഹരിഹരൻ എന്നിവർ പങ്കെടുത്തു.