ചേർത്തല : ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും എസ്.എൽ പുരം ഗാന്ധി സ്മാരക ഗ്രാമസവാ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വരാൽ കൃഷിയിൽ സൗജന്യ പരിശീലനം നൽകും. മൂന്നു മുതൽ അഞ്ച് സെന്റ് വരെ വലിപ്പമുള്ള കുളങ്ങളുള്ള കഞ്ഞിക്കുഴി,ചേർത്തല തെക്ക് പഞ്ചായത്ത് നിവാസികൾക്ക് അപേക്ഷിക്കാം. 23 ന് രാവിലെ 10ന് എസ്.എൽ. പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാനായി 9288400448, 0478 2861493 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.