photo

ചേർത്തല: മാരാരിക്കുളം കസ്തൂർബാ സ്മാരക വായനശാലയിൽ വായനപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ അംഗം മാലൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.ബി.ഹരീന്ദ്ര ബാബു അദ്ധ്യക്ഷനായി. കെ.ദാമോദരൻ,ഐ.വി.ദാസ് അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം മുഹമ്മ രവീന്ദ്രനാഥ് നിർവഹിച്ചു. സാംസ്‌കാരിക പ്രവർത്തകൻ ജോസഫ് മാരാരിക്കുളം ബഷീർ അനുസ്മരണം നടത്തി. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ കെ. സോമനാചാരിയെ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുദർശനാബായ് ആദരിച്ചു.ആർ.പൊന്നൻ,എം.എൻ.ഹരികുമാർ,പി.എം. വിശ്വനാഥൻ,പി.എ.പ്രദീപ്,രാജു പള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.