അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി കൺസെഷൻ ഓൺലൈൻ ആക്കിയതോടെ ദുരിത്തിലായി വിദ്യാർത്ഥികൾ. കൺസെഷൻ എടുക്കാൻ ഓൺലൈനായി രജസ്ട്രർ ചെയ്ത് പത്തു ദിവസം കഴിഞ്ഞിട്ടും നിരവധി വിദ്യാർത്ഥികളാണ് അറിയിപ്പിനായി കാത്തിരിക്കുന്നത്. കൺസെഷന് എടുക്കാൻ ആദ്യം ഓൺലൈനായി രജിസ്ട്രർ ചെയ്യണം. തുടർന്ന് മെയിലിൽ അറിയിപ്പ് വരും അതിന് ശേഷം അക്ഷയ കേന്ദ്രങ്ങളിൽ പോയി പണം അടക്കണം.എന്നാൽ മെയിൽ ലഭിക്കാത്തതിനെ തുടർന്ന് പണം നൽകി ദിവസേന യാത്ര ചെയ്യേണ്ട ഗതികേടിലായിരിക്കുകയാണ് വിദ്യാർത്ഥികൾ. അക്ഷയ കേന്ദ്രത്തിൽ പണം അടക്കണമെങ്കിലും 50 രൂപ അവിടേയും നൽകേണ്ടി വരുന്നത് അധിക ചെലവാകും. അതാത് ട്രാൻസ്പോർട്ട് കേന്ദ്രങ്ങളിൽ തന്നെ കൺസെഷൻ വിതരണം ചെയ്യണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്.