ആലപ്പുഴ: ട്രോളിംഗ് നിരോധന കാലയളവിൽ യന്ത്രവത്കൃത ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും ഭൗതിക പരിശോധന നടത്താനായി എല്ലാ ഉടമകളും യാനങ്ങളും യാനങ്ങളുടെ ബന്ധപ്പെട്ട രേഖകളുമായി പരിശോധനക്ക് എത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ഇത്തരം യാനങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി റിയൽ ക്രിഫ്റ്റ് സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുന്നതിനായി ഇന്ന് തോപ്പുംപടി ഹാർബറിലും 16ന് മണിവേലിക്കടവ് പടിഞ്ഞാറേ കര, കള്ളിക്കാട് വില്ലേജ് ഓഫീസിന് സമീപം, തൃക്കുന്നപ്പുഴ ചീപ്പ്, പതിയാങ്കര വീരൻപറമ്പ് എന്നിവിടങ്ങളിലും പരിശോധന നടത്തും.