ആലപ്പുഴ: പി.ശങ്കരനാരായണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശങ്കരനാരായണൻ അനുസ്മരണം നാളെ രാവിലെ 10.30ന് എസ്.ഡി.വി സെന്റിനറി ഹാളിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, ഡോ.ബി.പദ്മകുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.