ചേർത്തല: എസ്.എൻ.ഡി.പി യോഗം 519-ാം നമ്പർ തൈക്കൽ ശ്രീഗുരു കുടുംബയൂണിറ്റ് വാർഷിക പൊതുയോഗവും തിരെഞ്ഞെടുപ്പും നാളെ നടക്കും. യൂണിയൻ കമ്മിറ്റി മെമ്പർ ടി.എം.ഷിജിമോൻ ഉദ്ഘാടനം നടത്തും. കൺവീനർ ഷൈലജ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ. ജി. ശശിധരൻ പഠനോപകരണ വിതരണം ചെയ്യും. ജോയിന്റ് കൺവീനർ നിർമ്മല സ്വാഗതം പറയും. എസ്. മോഹനൻ, എം. പി.നമ്പ്യാർ, ഷീബാ മുരളി, ഉഷ എന്നിവർ പങ്കെടുക്കും.